പുതുപ്പള്ളി: കാർ വിൽപന പരസ്യം കണ്ട് വാങ്ങാനെത്തിയ കുടുംബത്തെ ആക്രമിച്ച് അഞ്ച് പവന്റെ മാല മോഷ്ടിച്ചു. കുരുമുളക് സ്പ്രേ മുഖത്ത് അടിച്ചായിരുന്നു കവർച്ച. കോട്ടയം പുതുപ്പള്ളിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടോടെയായിരുന്നു സംഭവം.
ചങ്ങനാശേരി സ്വദേശിയായ ചാക്കോച്ചന്റെ (50) കഴുത്തിൽക്കിടന്ന മാലയാണ് സംഘം മോഷ്ടിച്ചത്. ഇന്നോവ വിൽക്കാനുണ്ടെന്നു കാട്ടി പരസ്യം നൽകിയ ശേ ഷമാണ് തട്ടിപ്പ് സംഘം ചാക്കോച്ചനെയും കുടുംബത്തെയും പുതുപ്പള്ളിയിൽ വിളിച്ചു വരുത്തിയത്.
ഓണ്ലൈൻ കാർ വിൽപ്പന സൈറ്റിൽ പരസ്യം കണ്ടാണ് ചാക്കോച്ചനും കുടുംബവും തട്ടിപ്പ് സംഘത്തെ ബന്ധപ്പെട്ടത്. പുതുപ്പള്ളിയിൽ ഇന്നോവ വിൽക്കാനു ണ്ടെന്നായിരുന്നു പരസ്യം. പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ഫോണിൽ വിളിച്ച കുടുംബത്തോട് പുതുപ്പള്ളിയിൽ എത്താൻ നിർദേശിച്ചു. പുതുപ്പള്ളിയിൽ എ ത്തിയശേഷം ഇയാളെ ഫോണിൽ ലഭിച്ചെങ്കിലും പലസ്ഥലങ്ങൾ മാറ്റി പറഞ്ഞ് ചാക്കോച്ചനെയും കുടുംബത്തെയും വഴി തെറ്റിച്ചു.
ഏറ്റവും ഒടുവിൽ പുതുപ്പള്ളി പഞ്ചായത്ത് ഭാഗത്ത് എത്താനാണ് ഫോണിൽ എതിർ തലയ്ക്കലുണ്ടായിരുന്നയാൾ നിർദേശിച്ചത്. ഇത് അനുസരിച്ച് എത്തിയ ചാക്കോച്ചനെയും കുടുംബത്തെയും ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇന്നോവ കാണിച്ചു തരാമെന്നു പറഞ്ഞ് ആളൊഴിഞ്ഞ വീട്ടിലേക്കു കയറ്റിയശേഷം കുരുമുളക് സ്പ്രേ മുഖത്ത് അടിച്ച് ചാക്കോച്ചന്റെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
ബഹളം വച്ചതോടെ മാല മോഷ്ടിച്ച സംഘം ചുവന്ന സ്വിഫ്റ്റ് കാറിൽ ഞാലിയാകുഴി ഭാഗത്തേക്കു രക്ഷപെട്ടതായി ചാക്കോച്ചൻ ഈസ്റ്റ് പോലീസിനു മൊഴി ന ൽകി. അസ്വസ്ഥത അനുഭവപ്പെട്ട ചാക്കോച്ചൻ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.