പയ്യന്നൂര്‍: പെരുമ്പ സ്വാഗത് ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തിലും മുസ്ലിംലീഗ് നേതാവിനേയും കെഎസ് യു പ്രവര്‍ത്തകനേയും ആക്രമിച്ച് പരിക്കേല്പിച്ച സംഭവങ്ങളിലുമായി അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പയ്യന്നൂര്‍ പടിഞ്ഞാറെ കണ്ടങ്കാളിയിലെ എം.സുധീഷി (23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.എസ്എഫ്ഐ പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയാണ് സുധീഷ്.
ഈ മാസം നാലിന് തായിനേരി എസ്എബിടിഎം സകൂളില്‍ കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ദിനിടെ മുസ്ലിം ലീഗ് നേതാവ് ലത്തീഫ് കോച്ചനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.കൂടാതെ ലത്തീഫ് കോച്ചനെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ വെള്ളൂര്‍ മക്കനാടി ഹൗസില്‍ അഭിനേഷ് (21), വെള്ളൂര്‍ ചുണ്ണാമ്പി ഹൗസില്‍ പി.കശ്യപ് (20) എന്നിവരേയും പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം അഞ്ചിന് പെരുമ്പ നാഷണല്‍ കോളജിലെ കെഎസ് യു പ്രവര്ത്തകന് കെ.വി.അര്‍ജുനനെ ആക്രമിച്ച കേസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ കണ്ടോത്തെ ടി.എം.അജയ്, മാത്തിലിലെ സി.ഗോകുല്‍ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായവരില്‍ സുധീഷ്,അഭിനേഷ്, കശ്യപ് എന്നിവരെ കോടതി റിമാൻഡ് ചെയ്തു.സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ.ധനഞ്ജയബാബു, പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീജിത് കൊടേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.