പാലക്കാട്: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റില്ലഞ്ചേരിയിലാണ് സംഭവം. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയ (24) ആണ് മരിച്ചത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം ചിക്കോട് സ്വദേശി സുജീഷ് പോലീസിൽ കീഴടങ്ങി.
സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ അസ്വരാസ്യ ങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പോലീസിനോട് പറഞ്ഞു.
ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു സൂര്യപ്രിയ.