ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ ചെവി ഭാര്യ കടിച്ചു മുറിച്ചതായി പരാതി. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരി മേഖലയില്‍ ഞായറാഴ്ചയാണ് സംഭവം.
കടിയേറ്റ് വലതു ചെവി മുറിഞ്ഞു പോയതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വന്നെന്ന് 45വയസുകാരന് പോലീസിനോട് പറഞ്ഞു.
ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷമാണ് ഇദ്ദേഹം ഭാര്യയ്ക്കെതിരേ പരാതി നല്‍കിയത്. യുവാവിന്റെ പരാതിയിൽ ഭാര്യയ്ക്കെതിരേ ഐപിസി 324-ാം വകുപ്പ് ചുമത്തി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നവംബര്‍ 20ന് രാവിലെ താന്‍ വീട്ടിലെ മാലിന്യം പുറത്തു കൊണ്ടുപോയി തിരിച്ചു വന്നപ്പോള്‍ ഭാര്യ അകാരണമായി തന്നോട് വഴക്കിടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു.
വീട് വിറ്റ് ഷെയര്‍ നല്കാന് ഭാര്യ തന്നോട് ആവശ്യപ്പെട്ടെന്നും അതിനു ശേഷം കുട്ടികളുമായി മാറിത്താമസിക്കാനായിരുന്നു അവരുടെ പദ്ധതിയെന്നും യുവാവ് പിന്നീട് പോലീസിനോടു വെളിപ്പെടുത്തി.
കാര്യങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ അവര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് വലതു ചെവിയുടെ മുകള്‍ ഭാഗം കടിച്ചെടുക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
തുടര്‍ന്ന് മകന് തന്നെ മംഗോള്‍പുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പോലീസിനോടു പറഞ്ഞു.