തിരുവനന്തപുരം: വര്‍ക്കല ഹെലിപ്പാഡില്‍ കച്ചവടം സ്ഥാപനം നടത്തി വന്നിരുന്ന കര്‍ണാടക സ്വദേശിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ക്വട്ടേഷന്‍ തുക നല്‍കാത്തതിന്റെ പേരില്‍ വര്‍ക്കല ചിലക്കുര്‍ കുളത്തില്‍ വീട്ടില്‍ ആമിനയെ വീട്ടിൽ കയറി ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന പ്രതികൾ അറസ്റ്റിൽ.
ഫെബ്രുവരി ആറിന് നടന്ന സംഭവത്തിൽ ആമിനയുടെ കഴുത്തില്‍ കിടന്ന നാല് പവന് സ്വര്‍ണ മാലയും മൊബൈല്‍ ഫോണും മുപ്പതിനായിരം രൂപയും വാഹനങ്ങളുടെ ആർസി ബുക്കുകളും കവര്‍ച്ച ചെയ്ത കേസിലെ അഞ്ചംഗ സംഘത്തിലെ മൂന്നുപേരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു.
അഴൂര്‍ കൊച്ചുതുരുത്ത് പുത്തന്‍ ബംഗ്ലാവില്‍ റിയാസ് (32), കരവാരം ചാത്തന്‍പ്പറ കുന്നുപലം ഏആ നിവാസില്‍ അരുണ്‍ കൃഷ്ണ(അച്ചു25), ആലംകോട് ഗുരുനാഗപ്പന്‍ കാവ് ക്ഷേത്രത്തിനു സമീപം സൈനബ കൊട്ടേജില്‍ താജുദീന് (28 )എന്നിവരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ റിയാസിന് വര്‍ക്കല കല്ലമ്പലം, കഠിനംകുളം, മംഗലപുരം, കൊല്ലം ജില്ലയില്‍ എഴുകോണ്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കൊലപാതക ശ്രമ കേസുകളും, പണം പിടിച്ചുപറി കേസുകളും നിലവിലുണ്ട്.
അറസ്റ്റിലായ ഷാന്‍ താജുദീന് ചിറയിന്‍കീഴ്, മംഗലപുരം, ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം , പിടിച്ചുപറി, കാറ് കത്തിപ്പ് അടക്കം എട്ടോളം കേസുകള്‍ നിലവിലുണ്ട്. 2018 ഫെബ്രുവരിയിൽ നാഷണല്‍ ഹൈവേല് ഇതര സംസ്ഥാന ലോറിക്കാരെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ പ്രതിയാണ് അറസ്റ്റിലായ അരുണ്‍ കൃഷ്ണ.
പ്രതികൾ കഴകൂട്ടം മേനംകുളത്തുള്ള രഹസ്യകേന്ദ്രത്തിലുണ്ടെന്ന് തിരുനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവി ബി. അശോകന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവെഎസ്പി പി.വി. ബേബിയുടെ നിര്‍ദേശപ്രകാരം വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ അജിത് കുമാര്‍, വി.പി.പ്രവീണ്‍, എഎസ്ഐ ബിജു, ഷൈന്‍, നജീബ് സിപിഒ മാരായ നാഷ്, അജീസ് , അന്‍സര്‍, അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.