പാറശാല : ധനുവച്ചപുരത്തു വീടിനു നേരെ ആക്രമണം . ഇന്ന് പുലർച്ചെ രണ്ടരയോടെ നടത്തിയ ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകളും രണ്ട് ഇരുചക്ര വാഹനങ്ങളും അടിച്ചു തകർത്തു.ധനുവച്ചപുരത്തിനു സമീപം എയ്തുകൊണ്ടങ്കാണി, പണ്ടാരവിള വീട്ടിൽ പെരിയ സ്വാമിയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്.
പുലർച്ചെ രണ്ടരയോടെ വീട്ടിലെത്തിയ അക്രമികൾ മുൻവശത്തെ കതകിൽ മുട്ടിവിളിച്ചുവെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല .ഇതേ തുടർന്ന് വീടിന്റെ മുന്നിൽ ഇരിക്കുകയായിരുന്ന ഇരുചക്ര വാഹനങ്ങൾ അടിച്ചു തകർക്കുകയും പുറകുവശത്തെ ജനൽ അടിച്ചു പൊട്ടിക്കുകയും
ചെയ്തു.
ആർ എസ് എസ് നെയ്യാറ്റിൻകര താലൂക്ക് കാര്യവാഹക് ഗോപന്റെ സഹോദരിയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്നലെ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ വിദ്യാർഥി സംഘർഷത്തോടനുബന്ധിച്ചു ഗോപന്റെ വീട് ആക്രമിക്കാൻ വന്നവരാകാം വീടുമാറി സമീപത്തെ സഹോദരിയുടെ വീട് ആക്രമിച്ചതെന്നും സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നും ആർഎസ് എസ് ആരോപിക്കുന്നു. പോലീസ് കേസെടുത്തു.