കൊക്കയാർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റു.കൊക്കയാർ കുറ്റിപ്ലാങ്ങാട്, ആനന്ദ ഭവനിൽ പൊന്നമ്മ ഭാസ്കരൻ (63) നാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
കാട് വെട്ടിത്തെളിക്കുന്ന ജോലിക്കിടെയാണ് പൊന്നമ്മയെ കാട്ടുപന്നി ആക്രമിച്ചത്. പൊന്നമ്മയും മറ്റു തൊഴിലാളികളും കാടു വെട്ടിത്തെളിയ്ക്കൽ ജോലി ചെയ്യുന്നതിനിടെ തൊട്ടു മുന്നിലെത്തിയ പന്നി പൊന്നമ്മയെ ഇടിച്ച് 25 മീറ്ററോളം മുന്നോട്ട് തള്ളിക്കൊണ്ടു പോകുകയായിരുന്നു.
തേറ്റ ഉപയോഗിച്ച് ഇവരുടെ കാലിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയരയ വിഭാഗത്തിൽ പെട്ടയാളാണ് പൊന്നമ്മ. മേഖലയിൽ കാട്ടുപന്നിയുടെ അക്രമം രൂക്ഷമാണ്.