പയ്യന്നൂര്‍: വീട്ടില്‍ നടന്ന മരണാനന്തര അടിയന്തിരത്തിന് ക്ഷണിക്കാത്തതിന്റെ വിരോധത്തില്‍ മരുമകനെ മര്‍ദിക്കുകയും വീടും വാഹനവും ആക്രമിക്കുകയുംചെയ്ത അമ്മാവനെതിരേ വധശ്രമത്തിന് കേസെടുത്തു.
കണ്ടോത്ത് ശ്രീനാരായണ വായനശാലയ്ക്ക് സമീപത്തെ ചാമുണ്ടി സനീഷിന്റെ പരാതിയിലാണ് സൈനികനായ ഇയാളുടെ അമ്മാവന് ചാമുണ്ടി വിനോദിനെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയ്ക്കാണ് പരാതിക്കാസ്പദമായ സംഭവം. വീട്ടില്‍ നടത്തിയ മരണാനന്തര ചടങ്ങില്‍ ക്ഷണിച്ചില്ലെന്ന കാരണത്താല്‍ വീട്ടില്‍ കയറി മരപ്പലകകൊണ്ട് ആക്രമിക്കുകയായിരുന്നു.
മരണംവരെ സംഭവിക്കാമായിരുന്ന ആക്രമണത്തില്‍നിന്നു ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്നും വീടിന്റെ ജനല്‍ചില്ലുകളും കാറും അടിച്ചു തകര്‍ത്തെന്നും പരാതിയിലുണ്ടായിരുന്നു.