വെഞ്ഞാറമൂട്: തല്ക്കാലം രാഷ്ട്രീയപ്പോരുകൾക്ക് വിട. മനുഷ്യ സ്നേഹത്തിന് മുന്നിൽ കൊടിയുടെ നിറത്തിന് പ്രസക്തിയില്ലെന്ന് സ്വപ്രയത്നത്തിലൂടെ തെളിയിക്കുകയാണ് ഒരുകൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഇവരുടെ പ്രവർത്തനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് പ്രദേശവാസികൾ.
നഗരൂർ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വ്യത്യസ്തമായ പ്രവർ ത്തനത്തിലൂടെ നാടിനാകെ മാതൃകയാ കുന്നത്. അപകടത്തിൽപ്പെട്ട് ചികിത്സ യിൽ കഴിയുന്ന ഡിവൈഎഫ്ഐ നേ താവിന് “സ്ക്രാപ്പ് ചലഞ്ചി’ലൂടെ ചികിത്സാസഹായം സമാഹരിക്കുകയാണ് ഇവർ.
ആഴ്ചകൾക്ക്മുമ്പ് റോഡ് അപകടത്തിൽ പെട്ട് തലയ്ക്കു ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡിവൈഎഫ്ഐ പ്രവർത്തകനും വെള്ളല്ലൂർ കൊപ്പത്തിൽ സ്വദേശിയുമായ ലെനിന്റെ ചികിത്സാ ധനസഹായത്തിനായാണ്
യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ക്രാപ്പ് ചലഞ്ചിലൂടെ രംഗത്തെത്തിയത്. വീടുക ളിൽനിന്ന് ഉപയോഗശൂന്യമായ പാഴ് വസ്തുക്കൾ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശേഖരിച്ച് അത് വിറ്റ് കിട്ടുന്ന തുക ചികിത്സയ്ക്കായി നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ് അനന്തുകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മനു പാളയം, പ്രിൻസ് ആലത്തുകാവ്, രോഹൻ നഗരൂർ, സജീർ നഗരൂർ എന്നിവരുടെയും യൂണിറ്റ് പ്രസിഡന്റുമാരുടെയും നേതൃത്വത്തിലാണ് ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിക്കുന്നത്.