സ്വന്തം ലേഖകന്‍
കോഴിക്കോട്: രാജ്യത്ത് പൊതുവേ ലാഭത്തിലോടുന്ന പൊതുമേഖലാസ്ഥാപനമാണ് റെയില്‍വേ. വരുമാനം പലവിധത്തിലുണ്ട്. എന്നാല്‍ അതിനുപുറ മേ ലഭിച്ച വരുമാനം റെയില്‍വേ തന്നെയാണ് അറിയിച്ചിരിക്കുന്നത്.
ആറുമാസത്തെ ആക്രി വില്പനയിലൂടെ റെയില്‍വേ നേടിയത് 2.582 കോടി രൂപയാണ്.ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളാണിത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 28.91 ശതമാനം കൂടുതലാണ് ഇത്തവണ ലഭിച്ചതെന്നും റെയിൽവെ വ്യക്തമാക്കി.
2003 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെയിൽവെ സമ്പാദിച്ചത്.4,400 കോടി രൂപ വരുമാനമാണ് 2022-23 സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്നതെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
മില്ല്യൺ ടൺ ആക്രികളാണ് 2021-22 ൽ വിൽപ്പന നടത്തിയത്. 2022-23 ൽ ഇത് 3,93,421 മെട്രിക് ടണ്ണായി ഉയർന്നു. 2022 സെപ്റ്റംബർ വരെ 1,835 വാഗണുകളും 954 കോച്ചുകളും 77 ലോക്കോകളുമാണ് നീക്കം ചെയ്തത്.
2022-23ൽ 1,751 വാഗണുകളും 1,421 കോച്ചുകളും 97 ലോക്കോകളും നീക്കം ചെയ്തതായും പ്രസ്താവനയിൽ പറയുന്നു.