കോഴിക്കോട്: ആക്രി ഇടപാടിന്റെ മറവില്നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ വ്യാപാരി അറസ്റ്റില്‍. എറണാകുളത്തെ സെയിന്‍ ട്രേഡേഴ്സ് പ്രൊപ്രൈറ്റര്‍ പട്ടാമ്പി ഓമല്ലൂര്‍ സ്വദേശി ഉസ്മാനെ (38)യാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പാംട്രീ ഓപ്പേറഷന്റെ ഭാഗമായി എറണാകുളത്തുവച്ച് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ മാത്രം 12 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പു നടത്തിയതായാണ് കണ്ടെത്തല്‍.
ഉസ്മാന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. നികുതി വെട്ടിപ്പിനെതിരേ സംസ്ഥാനത്ത് ജിഎസ്ടി വകുപ്പ് നടത്തുന്ന പരിശോധനയില്‍ വലിയ മുന്നേറ്റമാണ് ഈ അറസ്റ്റോടെ ഉണ്ടായിട്ടുള്ളത്.
മേയ് 23നാണ് സംസ്ഥാനത്ത് ഓപ്പറേഷന് പാം ട്രീ പരിശോധന ആരംഭിച്ചത്. 209 കോടിയുടെ നികുതിവെട്ടിപ്പ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്.നികുതിവെട്ടിപ്പിനെതിരായ നടപടികള്‍ ശക്തമാക്കാനാണ് ജിഎസ്ടി വകുപ്പിന്റെ തീരുമാനം.