ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ അവസാന രണ്ടു ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇടംകയ്യൻ സ്പിന്നർ അക്സർ പട്ടേൽ തിരിച്ചെത്തിയപ്പോൾ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പുറത്തായി. പരിശീലനത്തിനിടെ പരിക്കേറ്റതോടെ ആദ്യ മൂന്നു മൽസരങ്ങൾക്കുള്ള ടീമിൽ അക്സറിന് ഇടംപിടിക്കാനായിരുന്നില്ല.
അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലാണ്. വ്യാഴാഴ്ച ബംഗളൂരുവിലാണ് നാലാം ഏകദിനം നടക്കുക. അവസാന ഏകദിനം ഒക്ടോബർ ഒന്നിന് നാഗപ്പൂരിൽ നടക്കും.
ടീം: വിരാട് കോഹ്ലി(ക്യാപ്റ്റൻ), രോഹിത് ശര്‍മ്മ, മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, എം.എസ് ധോണി, കെ.എൽ. രാഹുൽ, അജിങ്ക്യ രഹാനെ,അക്സര്‍ പട്ടേൽ, ഹാര്‍ദിക് പാണ്ഡ്യെ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭൂവനേശ്വർ കുമാർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ.