എരുമേലി: ജന്മദിനത്തിന് അഞ്ചുദിവസം ബാക്കി നിൽക്കെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മൂന്നു വയസുകാരൻ മരിച്ചു. ഇന്നലെ ഉച്ചയോടെ എലിവാലിക്കര ഈസ്റ്റിൽ ആണ് സംഭവം.
പള്ളിത്താഴത്ത് വീട്ടിൽ ഷാൽ കുമാറിന്റെയും അശ്വതിയുടെയും മകൻ അക്ഷയ് ഷാൽ ആണ് മരിച്ചത്. മുറ്റത്തു ബക്കറ്റിലെ വെള്ളത്തിൽ വീണ കളിപ്പാട്ടം എടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു. മുറ്റത്തു കളിക്കാനിറങ്ങിയ അക്ഷയിനെ കാണാതായതോടെ തെരഞ്ഞപ്പോഴാണ് ബക്കറ്റിലെ വെള്ളത്തിൽ വീണ നിലയിൽ കണ്ടത്.
ഉടൻതന്നെ മുക്കൂട്ടുതറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 17ന് മൂന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് അപകടം. ഏക സഹോദരി അക്ഷയ ഷാൽ. സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു വീട്ടുവളപ്പിൽ