കമല്‍ഹാസന്റെ മകള്‍ അക്ഷരാ ഹസന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ പ്രതിയെ കണ്ടെത്തി. അക്ഷരയുടെ ആദ്യ കാമുകനാണ് കുറ്റക്കാരന്‍. പ്രണയം വേര്‍പിരിഞ്ഞതോടെ അക്ഷരയോട് പ്രതികാരം ചെയ്യാനാണ് ഇത്തരത്തില്‍ ഇയാള്‍ ചെയ്തതെന്നാണ് സൂചന. സംഭവത്തില്‍ മുന്കാമുകന് തനുജ് വീര്‍വാണിയെ ചോദ്യം ചെയ്യും.
അക്ഷരാഹാസനും തനൂജ് വീര്‍വാണിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും 2016 ല്‍ വേര്‍പിരിയുകയായിരുന്നു. അക്ഷര തന്റെ സ്വകാര്യ ചിത്രങ്ങള്‍ തനൂജുമായി പങ്കുവെച്ചിരുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംശയം തനൂജിലേയ്ക്കും നീണ്ടത്. അക്ഷയ തനൂജുമായുളള ബന്ധം അവസാനിപ്പിച്ചതിലുളള വൈരാഗ്യമാകാം ഇത്തരമൊരു കാര്യത്തിലേയ്ക്ക് തനൂജിനെ നയിച്ചിട്ടുണ്ടാകുകയെന്നതാണ് പോലീസിന്റെ നിഗമനം.
മുംബൈ മിററാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സാമൂഹിക മാധ്യമങ്ങളില്‍ അക്ഷരയുടെ ചിത്രങ്ങള്‍ പ്രചരിച്ചത്. തുടര്‍ന്ന് നടി മുംബൈ പോലീസിലെ സൈബര്‍ സെല്‍ വിഭാഗത്തില്‍ പാരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവം നിര്‍ഭാഗ്യകരമാണെന്നും തന്റെ കയ്യില്‍ അക്ഷരയുടെ ചിത്രങ്ങള്‍ ഇല്ലെന്നും തനൂജ് പ്രതികരിച്ചു.