വിശാല്‍ നായകനാകുന്ന പുതിയ ചിത്രമായ തുപ്പരിവാളനില്‍ അഭിനയിക്കുന്നതില്‍ നിന്നും അക്ഷരാ ഹാസന്‍ പിണങ്ങിപ്പോയതായി വാര്‍ത്ത. മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത് അക്ഷര ഹാസനെയാണ്. ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് എത്താന്‍ തനിക്ക് കഴിയില്ലെന്ന് പറഞ്ഞാണ് അക്ഷര ചിത്രത്തില്‍ നിന്ന് പിന്മാറിയത്. പോലീസ് ഓഫീസറുടെ വേഷമായിരുന്നു അക്ഷരയ്ക്ക് സിനിമയിലുണ്ടായിരുന്നത്. ആ വേഷത്തില്‍ അക്ഷരയ്ക്കു പകരം ആന്‍ഡ്രിയ ജെറമിയ അഭിനയിക്കും എന്നാണ കേള്‍ക്കുന്നത്്. വിനയ്, പ്രസന്ന, കെ. ഭാഗ്യരാജ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് തുപ്പരിവാളന്‍.ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ജനുവരി അവസാനത്തോടെ ആരംഭിക്കുന്ന രണ്ടാംഘട്ട ചിത്രീകരണത്തില്‍ ആന്‍ഡ്രിയ ചേരും എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
പിതാവ് കമലഹാസന്‍ നായകനാകുന്ന സബാഷ് നായിഡു എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയാണ് അക്ഷര. ചിത്രീകരണത്തിനിടെ പടിക്കെട്ടില്‍ നിന്ന് വീണ് കമലിന്റെ കാലിന് പരിക്കേറ്റതിനാല്‍ ചിത്രം നീണ്ടു പോയതാണ് അക്ഷരയ്ക്ക് വിനയായത്.