ഉലകനായകൻ കമൽഹാസന്റെ പുത്രിയും ശ്രുതി ഹാസന്റെ സഹോദരിയുമായ അക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങൾ പ്രചരിച്ച സംഭവത്തിൽ ഇവരുടെ മുൻ കാമുകൻ തനുജ് വീർവാണിയെ ചോദ്യം ചെയ്യും.
കുറച്ചു നാളുകൾക്കു മുമ്പാണ് താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് താരം മുംബൈ പോലീസിലെ സൈബർ സെല്ലിന് പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്ഷര തന്റെ ചിത്രങ്ങൾ മുൻകാമുകനായ തനുജിന് നൽകിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി. 2016ൽ ഇരുവരും ബന്ധം വേർപിരിഞ്ഞിരുന്നു. ഇതിന്റെ ദേഷ്യത്തിലാകാം തനുജ് ചിത്രങ്ങൾ പുറത്തുവിട്ടതെന്നും പോലീസ് പറയുന്നു.
എന്നാൽ താൻ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്ന് തനുജ് പറയുന്നു. മാത്രമല്ല തന്റെ കൈവശം അക്ഷരയുടെ ചിത്രങ്ങളൊന്നുമില്ലെന്നും തനുജ് വ്യക്തമാക്കി.