അച്ഛനും അമ്മയും വേര്പിരിഞ്ഞപ്പോള് താനനുഭവിച്ച വേദനയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അക്ഷര ഹാസൻ. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലാണ് താരപുത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.
ഏതൊരു മക്കളേയും പോലെ തങ്ങളേയും വേദനിപ്പിച്ച സംഭവമാണ് അത്. ഈ സംഭവത്തിന് ശേഷമാണ് താനും സഹോദരിയും ബോള്‍ഡായതും സ്വന്തമായി കാര്യങ്ങളെല്ലാം ചെയ്യാന്‍ തുടങ്ങിയതെന്നും അക്ഷര പറയുന്നു. ലോകം തന്നെ അവസാനിച്ചുവെന്നായിരുന്നു ആ സമയത്ത് തോന്നിയത്.
എന്നാല്‍ അന്നത്തെ ആ അനുഭവമാണ് തനിക്ക് ഗുണകരമായതെന്നും താരപുത്രി പറയുന്നു. ലോകത്തിലെ എന്ത് കാര്യവും നേരിടാനുള്ള ശക്തി ലഭിച്ചത് ഈ അനുഭവത്തിന് ശേഷമാണെന്നും താരപുത്രി പറയുന്നു.
1998ലായിരുന്നു കമലഹാസനും സരികയും വിവാഹിതരായത്. 2004 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. അക്ഷര ചെറിയ കുട്ടിയായിരിക്കുന്ന സമയത്തായിരുന്നു മാതാപിതാക്കളുടെ വേര്‍പിരിയല്‍.