വെഞ്ഞാറമൂട്: പ്ലസ്ടു വിദ്യാർഥിനിയും യുവാവും ജീവനൊടുക്കി. മടവൂർ ചാങ്ങയിൽക്കോണം കൃഷ്ണ ഭവനിൽ ശ്യാംദത്തിന്റെ മകൾ അക്ഷര (17) നെയാണ് ഇന്നലെ രാവിലെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ പെൺകുട്ടിയെ വീട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോരേടം വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. പെൺകുട്ടിയ്ക്ക് ഒരു സ്വകാര്യ ബസിലെ ജീവനക്കാരനുമായിട്ട് അടുപ്പം ഉണ്ടായിരുന്നതായും ഇത് വീട്ടുകാർ വിലക്കിയിരുന്നതായും ബന്ധുക്കൾ പോലീസിന് മൊഴി നൽകി.
ഇതിന്റെ മനോവിഷമത്തിലാകാം പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ് . പെൺകുട്ടിയുടെ മരണ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കാമുകനെന്നു സംശയിക്കുന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
നിലമേൽ കരുനിലക്കോട് കരിക്കകത്തിൽ വീട്ടിൽ ശ്രീജിത്ത് (23) ആണ് മരിച്ചത്.