കായംകുളം: അച്ഛൻ മരിച്ച വേദനയുമായി മകൾ പത്താം ക്ലാസ് പരീക്ഷ എഴുതി. കറ്റാനം വെട്ടിക്കോട് ചെറുവള്ളിത്തറയിൽ രത്നാകരൻ (57) ശ്വാസം മുട്ടലിനെത്തുടർന്ന് ഇന്നലെ പുലർച്ചെയാണ് അന്തരിച്ചത്.
അച്ഛൻ മരിച്ചെന്നറിഞ്ഞ വേദന ഉള്ളിലൊതുക്കി മകൾ അക്ഷരയാണ് കറ്റാനം പോപ്പ് പയസ് സ്കൂളിൽ ഇന്നലെ രാവിലെ പത്താം ക്ലാസിലെ മലയാളം പരീക്ഷ എഴുതിയത്.
മരണ വിവരമറിഞ്ഞ് സ്കൂൾ ഹെഡ് മാസ്റ്റർ ബിജു റ്റി. വർഗീസ് അക്ഷരയുടെ ബന്ധുക്കളെ വിളിച്ചിരുന്നു.
ഇതേത്തുടർന്നു അക്ഷര ഇന്നലെ രാവിലെ ബന്ധുവിനൊപ്പം സ്കൂളിലെത്തി പരീക്ഷ എഴുതിയ ശേഷം മടങ്ങി.
മരിച്ച രത്നാകരൻ കലാപരിപാടികളുടെ ബുക്കിംഗ് ഏജന്റായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ഇന്ദിര. മകൻ: ദേവാംശ്.