ന്യൂഡൽഹി: അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയതിന് ബംഗ്ലാദേശ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ധാക്ക സ്വദേശിനിയായ മോമോ മുസ്തഫ(33) ആണു പിടിയിലായത്.
ഇവർ ടൂറിസ്റ്റ് വിസയിലാണു രാജ്യത്തെത്തിയത്. ഡ്രോൺ കണ്ടെത്തിയെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ, ക്ഷേത്രത്തിനു സമീപം ഒരു സ്ത്രീ ഡ്രോൺ പറത്തുന്നതു കണ്ടതായി അക്ഷർധാം ക്ഷേത്ര ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്.
വിവരമറിഞ്ഞ് മണ്ഡാവലി പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണു യുവതിയെ പിടികൂടിയത്. യുവതി നേരത്തെയും ക്ഷേത്രത്തിനു മുകളിലൂടെ ഡ്രോൺ പറത്താൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.