ന്യൂഡൽഹി: ബോളിവുഡ് നടൻ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പൗരത്വം ലഭിച്ച കാര്യം നടൻതന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
മനസും പൗരത്വവും- രണ്ടും ഹിന്ദുസ്ഥാനി എന്ന് നടൻ ട്വിറ്ററിൽ കുറിച്ചു. 2011ലാണ് അക്ഷയ് കുമാർ കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്.
കുടുംബത്തിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്ന താരം ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു. അതോടെ അക്ഷയ് കുമാറിന്റെ ഇന്ത്യൻ പൗരത്വം നഷ്ടമായി.
12 വർഷത്തിനുശേഷമാണ് അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം വീണ്ടും ലഭിക്കുന്നത്.