ആദ്യമായി ഡേറ്റിംഗ് ചെയ്ത പെണ്‍കുട്ടി എന്നെ ഉപേക്ഷിച്ച് പോയി. മൂന്നുനാല് തവണ ആ പെണ്‍കുട്ടിയുമായി ചുറ്റാനൊക്കെ പോയിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ആ കുട്ടി എന്നെ ഉപേക്ഷിച്ച് പോയി. ഞാൻ വളരെ നാണക്കാരനായിരുന്നു.
ഈ സ്വഭാവം കൊണ്ട് തന്നെയാണ് ആ പെണ്‍കുട്ടി ഉപേക്ഷിച്ച് പോയതും. തിയറ്ററിലും ഭക്ഷണം കഴിക്കാനുമൊക്കെ ഒരുമിച്ച് പോകാറുണ്ടെങ്കിലും നാണം കാരണം ഒരു തവണ പോലും ആ കുട്ടിയോട് അടുത്തിടപഴകാൻ ശ്രമിച്ചിരുന്നില്ല.
കൈ കോർത്ത് പിടിക്കണമെന്നും ചുംബിക്കണമെന്നുമൊക്കെ ആ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നു കാണും. പക്ഷെ ഞാൻ നാണം കൊണ്ട് ഇതൊന്നും ചെയ്തിരുന്നില്ല. അതോടെ ആ പെണ്‍കുട്ടി ഉപേക്ഷിച്ച് പോയി. -അക്ഷയ് കുമാർ