താരാരാധന മൂത്ത് യുവാക്കള്‍ കാട്ടിക്കൂട്ടുന്നത് പലപ്പോഴും അവരെത്തന്നെയും ചിലപ്പോഴൊക്കെ താരങ്ങളെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. പലരും ആരാധകരോട് കയര്‍ക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ഷാരൂഖ് ഖാന് നായകനായ ഫാന്‍ എന്ന സിനിമ ഇതിന് ദൃഷ്ടാന്തവുമാണ്. എന്നാല്‍ ഇപ്പോള്‍ വേറിട്ട ഒരു ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍. അഭിമാനത്തോടെയാണ് അദ്ദേഹം തന്റെ ഈ വേറിട്ട ആരാധകനെ കുറിച്ച് പറയുന്നത്.
Met Parbat today, he walked over 900 kms all the way from Dwarka. He planned it in a way to reach Mumbai in 18 days to catch me here on a Sunday. If our youth use this kind of planning and determination to achieve their goals, then there’s no stopping us! #SundayMotivation pic.twitter.com/kJdyNxwwpa
— Akshay Kumar (@akshaykumar) September 1, 2019
താരത്തെ കാണാന്‍ 900 കിലോമീറ്റര്‍ നടന്നെത്തിയ തന്റെ കടുത്ത ആരാധകനായ പര്‍ബത് എന്ന ചെറുപ്പക്കാരനെയാണ് അക്ഷയ് പരിചയപ്പെടുത്തിയത്. ഗുജറാത്തിലെ ദ്വാരകയില്‍ നിന്നും തന്റെ ഇഷ്ടതാരത്തെ കാണാന്‍ മുംബൈ വരെ നടക്കുകയായിരുന്നു ഈ ചെറുപ്പക്കാരന്. കടുത്ത അക്ഷയ് കുമാര്‍ ഫാനായ പര്‍ബത് 18 ദിവസം കൊണ്ടാണ് 900 കിലോമീറ്റര്‍ താണ്ടി മുംബൈയില്‍ എത്തിയത്. ഇന്ന് പര്‍ബതിനെ കണ്ടു, ദ്വാരകയില്‍ നിന്നും 900 കിലോമീറ്ററോളം നടന്നാണ് അവന് എത്തിയത്.
18 ദിവസംകൊണ്ട് മുംബൈയിലെത്തി ചേര്‍ന്ന അവന് എന്നെ ഇന്നു കണ്ടു. നമ്മുടെ യുവാക്കള്‍ അവരുടെ ലക്ഷ്യം കണ്ടെത്താനായി ഇത്തരത്തിലുള്ള ആസൂത്രണവും ദൃഢനിശ്ചയവുമാണ് ഉപയോഗിക്കുന്നതെങ്കില്‍, പിന്നെ അവരെ തടയാന്‍ ഒന്നിനുമാകില്ല’ അക്ഷയ് കുമാര്‍ കുറിച്ചു. ദിവസവും 50-55 കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് 18 ദിവസം കൊണ്ട് പര്‍ബത് മുംബൈയിലെത്തിയത്. ഞായറാഴ്ച താരം വീട്ടിലുണ്ട് എന്നറിഞ്ഞ് ശനിയാഴ്ച പെയ്ത മഴയെ പോലും വകവെയ്ക്കാതെ പര്‍ബത് നടത്തം തുടരുകയായിരുന്നു.