അ​ക്ഷ​യ്‌യെ ​കൊ​ന്ന് കെ​ട്ടി​ത്തൂക്കി​യ​തോ..? പോ​ലീ​സ് ന​ട​പ​ടി​ക​ളി​ൽ ദു​രൂ​ഹ​ത​യെ​ന്നു കു​ടും​ബം

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം വി​ല​ങ്ങാ​ട് വാ​ളൂ​ക്കി​ലെ വ​ട​ക്കെ ക​മ്മാ​യി അ​ക്ഷ​യ് യു​ടെ (21) മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്നു. ഇ​തൊ​രു തൂ​ങ്ങി​മ​ര​ണ​മ​ല്ലെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്നും ആ​രോ​പി​ച്ച് കു​ടും​ബ​വും നാ​ട്ടു​കാ​രും കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക​ളി​ലും രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

വി​ഷു​ദി​വ​സം പു​ല​ര്‍​ച്ചെ​യാ​ണു വാ​ളൂ​ക്കി​ല്‍​നി​ന്ന് ആ​റു​കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വ​ന​ത്തോ​ടു​ചേ​ര്‍​ന്ന സ്ഥ​ല​ത്തു മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​ഷു​വി​നു​ള്ള ഒ​രു​ക്കം ന​ട​ക്കു​ന്ന​തി​നിെ​ട​യാ​യി​രു​ന്നു ഇ​ത്. പു​ല​ര്‍​ച്ചെ ഒ​ന്ന​ര​വ​രെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം അ​ക്ഷ​യ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പി​താ​വ് സു​രേ​ഷ് പ​റ​യു​ന്നു.

ര​ണ്ടു​മ​ണി​ക്ക് ഒ​രു സു​ഹൃ​ത്തി​നെ വി​ളി​ച്ചി​രു​ന്നു. മ​രി​ച്ച​തി​നു ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് അ​ക്ഷ​യ് സ​ഞ്ച​രി​ച്ച ബൈ​ക്ക് ക​ണ്ടെ​ത്തി​യ​ത്. ചെ​രു​പ്പു​ക​ള്‍ 500 മീ​റ്റ​ര്‍ അ​ക​ലെ​യാ​യി​രു​ന്നു. അ​ക്ഷ​യ് മ​ര​ത്തി​ല്‍ ക​യ​റി​യ​തി​ന്‍റെ ല​ക്ഷ​ണ​മൊ​ന്നും കാ​ണാ​നു​ണ്ടാ​യി​രു​ന്നി​ല്ല. ധ​രി​ച്ച ഷ​ര്‍​ട്ടി​ലും പാ​ന്‍റ്സി​ലും ചെ​ളി​യു​ണ്ടാ​യി​രു​ന്നി​ല്ല. മ​രം ക​യ​റാ​ന്‍ അ​റി​യാ​ത്ത അ​ക്ഷ​യ് മ​ര​ത്തി​ല്‍ ക​യ​റു​മ്പോ​ള്‍ സ്വാ​ഭാ​വി​ക​മാ​യും വ​സ്ത്ര​ത്തി​ല്‍ അ​ഴു​ക്കു​ണ്ടാ​വും.

ക​യ​ര്‍ കു​രു​ക്കി​യ​തും സം​ശ​യം ജ​നി​പ്പി​ക്കു​ന്നു​ണ്ട്. അ​ക്ഷ​യ്ക്ക് ഇ​ത്ത​ര​ത്തി​ല്‍ ക​യ​ര്‍ കു​രു​ക്കാ​ന്‍ അ​റി​യി​ല്ലെ​ന്ന് പി​താ​വ് പ​റ​യു​ന്നു. പ​രി​ച​യ​സ​മ്പ​ന്ന​ര്‍ ചെ​യ്യു​ന്ന​തു​പോ​ലെ​യാ​ണ് ക​യ​ര്‍ കു​രു​ക്കി​യ​ത്. തൂ​ങ്ങി​യ മ​ര​ത്തി​ലെ ഇ​ല​ക​ള്‍ ഒ​ന്നും അ​ട​ര്‍​ന്നു​വീ​ണി​ട്ടി​ല്ല. സം​ഭ​വ​ത്തി​നു​ശേ​ഷം സ്ഥ​ല​ത്തെ​ത്തി​യ കു​റ്റ്യാ​ടി പോ​ലീ​സി​നോ​ട് ഇ​ക്കാ​ര്യ​മെ​ല്ലാം പ​റ​ഞ്ഞി​രു​ന്നു. കൊ​ല​പാ​ത​മാ​ണെ​ന്ന സം​ശ​യ​വും ഉ​ന്ന​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, പോ​ലീ​സ് അ​തു മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ല. ത​ട്ടി​ക്ക​യ​റു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ​തി​ലും ദൂ​രു​ഹ​ത​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് വീ​ണ്ടും പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്ഷ​യ് സ​ഞ്ച​രി​ച്ച ബൈ​ക്ക് ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തെ വീ​ട്ടു​ട​മ​യ്‌​ക്കെ​തി​രേ പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യെ​ങ്കി​ലും പോ​ലീ​സ് മൊ​ഴി എ​ടു​ത്തി​ല്ലെ​ന്ന് പി​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് അ​യ​ല്‍​വാ​സി​യാ​യ അ​ശോ​ക​നും പ​റ​ഞ്ഞു. സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം േവ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍െ​ക്ക​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ നി​രാ​ഹ​ര​മ​ട​ക്ക​മു​ള്ള പ്ര​ക്ഷോ​ഭ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് കെ​എ​സ് യു ​ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ചു.

Related posts

Leave a Comment