കൊയിലാണ്ടി: ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനാകാതെ വിദ്യാര്‍ഥികള്‍ നെട്ടോട്ടത്തില്‍.
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അക്ഷയ കേന്ദ്രങ്ങള്‍ തുറക്കാനാവാത്തതാണ് വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നത്.
ഏറെക്കാലം കോച്ചിംഗ് ക്ലാസുകളിലും മറ്റും പോയി തയാറെടുത്ത് നീറ്റ് പോലെ വളരെ പ്രാധാന്യമർഹിക്കുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ നൽകേണ്ട വിദ്യാര്‍ഥികൾ, കീം പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിന്, സമർപ്പിച്ച അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ തിരുത്താനുള്ളവര്‍, ഇവരെക്കെ അടുത്തുകൊണ്ടിരിക്കുന്ന അവസാന തിയതിക്കകം ഓൺ ലൈൻ അപേക്ഷകൾ നൽകുവാൻ കഴിയാതെ നെട്ടോട്ടം ഓടുകയാണ്.
ഓൺലൈൻ സേവനം ലഭ്യമാക്കുന്ന ഡി. കാറ്റഗറിയിലാണ് പല ടൗണുകളും. അക്ഷയ കേന്ദ്രങ്ങൾക്കാകട്ടെ പല സ്ഥലങ്ങളിലും തുറന്ന് പ്രവർത്തിക്കുവാൻ അനുമതിയുമില്ല. അതും ഇവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
കോവിഡിന്റെ ഏത് കാറ്റ ഗറിയിലുള്ളവരായാലും അപേക്ഷകൾ അവസാന തിയ്യതിക്കകം നൽകിയിട്ടില്ലെങ്കിൽ ഇവർക്ക് അവസരംനഷ്ടമാകും.
എല്ലാം അടഞ്ഞ് കിടക്കുന്ന കാറ്റഗറിയിലുള്ള അപേക്ഷകർക്കാകട്ടെ അവസാന തിയ്യതിയിൽ ഒരു ഇളവും അനുവദിക്കുന്നുമില്ല.
എസ്എസ്എൽസി കഴിഞ്ഞ വിദ്യാർഥികൾക്ക് പുന:പരിശോധനയ്ക്ക് അപേക്ഷ നൽകാനുള്ള അവസാന തിയതിയും കഴിയാറായി.
പ്ലസ് വൺ പ്രവേശന സമയത്ത് പതിവായി ഹാജരാക്കേണ്ടുന്ന സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാനുള്ള കുട്ടികളും ഇവരുടെ രക്ഷിതാക്കളും ഭയാശങ്കയിലാണ്.
എന്നാൽ ഇത്തരക്കാർ തുറന്ന് പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലേക്ക് പോകുമ്പോൾ ഉണ്ടാവുന്ന യാത്രാ തിരക്കും ഇവർ ഒരുമിച്ച് ഒരിടത്ത് എത്തിച്ചേരുമ്പോഴുണ്ടാകുന്ന കേന്ദ്രങ്ങളിലെ തിരക്കും രോഗവ്യാപനം വർധിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കും.