പത്തനംതിട്ട: ജില്ലയിൽ ഒഴിവുള്ള 18 സ്ഥലങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നാളെ മുതൽ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.ഒഴിവുള്ള സ്ഥലങ്ങൾ ചുവടെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേര് ബ്രായ്ക്കറ്റിൽ. മുറിഞ്ഞകൽ (കലഞ്ഞൂർ), വട്ടക്കാവ് (നാരങ്ങാനം), വാഴമുട്ടം കിഴക്ക് (വള്ളിക്കോട്), പുല്ലാട് (കോയിപ്രം), മുക്കന്നൂർ (അയിരൂർ), കൊല്ലമുള (വെച്ചൂച്ചിറ), ചന്ദനപ്പള്ളി (കൊടുമണ്‍), അങ്ങാടിക്കൽ വടക്ക്, (കൊടുമണ്‍), ചാലപ്പറന്പ് (കൊടുമണ്‍), ചിറ്റൂർ മുക്ക്, (കോന്നി), പയ്യാനാമണ്‍ (കോന്നി), നെല്ലിമുകൾ (കടന്പനാട്), കോട്ട (ആറൻമുള), വെട്ടൂർ (മലയാലപ്പുഴ), തേക്കുതോട് (തണ്ണിത്തോട്), മാരിക്കൽ (ആനിക്കാട്), മുക്കൂർ ജംഗ്ഷൻ (കുന്നന്താനം), പൂവൻമല (റാന്നി അങ്ങാടി).
സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പ്രീഡിഗ്രി, തത്തുല്യ യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവുമുണ്ടായിരിക്കണം. താത്പര്യമുള്ളവർ ഡയറക്ടർ, കേരള സംസ്ഥാന ഐ.ടി മിഷൻ എന്ന പേരിൽ തിരുവന്തപുരത്ത് മാറാവുന്ന ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നും 750 രുപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് എടുത്ത ശേഷം www.akshaya.kerala.gov എന്ന വെബ് ലിങ്കിൽ അപേക്ഷ നൽകണം.
ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്പോൾ യോഗ്യത തെളിക്കുന്ന സർട്ടിഫിക്കറ്റുകൾ, മേൽവിലാസം, നേറ്റിവിറ്റി, പ്രായം, തൊഴിൽ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, തിരിച്ചറിയൽ രേഖ, കെട്ടിടമുണ്ടെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
ഡിഡി നന്പർ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം. അപ്ലോഡ് ചെയ്ത അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റും, ഹാജരാക്കിയ രേഖകളുടെ അസലും, പകർപ്പും, ഡിഡിയും 26നു വൈകുന്നേരം 4.30ന് മുന്‍പ് പത്തനംതിട്ട ഹെലൻ പാർക്കിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് സമർപ്പിക്കണമെന്ന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു. വിശദ വിവരം www.akshaya.kerala.gov എന്ന വെബ്സൈറ്റിലെ ജില്ലാ പ്രൊഫൈലിലും, 04682322708 എന്ന നന്പരിലും ലഭിക്കും.