മുംബൈ: നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു രാംസേതു എന്ന സിനിമയുടെ ചിത്രീകരണം നിർത്തി.
അക്ഷയ് കുമാറിനു പുറമേ 45 അണിയറ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ചിത്രീകരണം നിർത്തിയത്.
മുംബൈയിലെ പുതിയ ലൊക്കേഷനിൽ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ കോവിഡ് ടെസ്റ്റിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
കോവിഡ് സ്ഥിരീകരിച്ച അണിയറ പ്രവർത്തകരിൽ കൂടുതൽ പേരും സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളാണ്.
ഇവരെയെല്ലാം ക്വാറന്റൈൻ ചെയ്തിരിക്കുകയാണെന്ന് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. ഞായറാഴ്ചയാണ് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്.