ദി കിംഗ്, കമ്മീഷണർ, ധ്രുവംതുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ കാമറാമാനായ ദിനേശ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൃഷ്ണം. പി. എൻ. ബി. സിനിമാസിനുവേണ്ടി പി. എൻ. ബലറാം നിർമിക്കുന്ന ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. കൃഷ്ണം എന്ന ചിത്രത്തിന്റെ നിർമാതാവ് പി. എൻ. ബലറാമിന്റെ മകനും ചിത്രത്തിലെ നായകനുമായ അക്ഷയ്കൃഷ്ണന്റെയും ജീവിതത്തിൽ ആരെയും അദ്ഭുതപ്പെടുത്തുന്ന ചില സംഭവങ്ങൾ നടന്നു.
പ്രേക്ഷകർക്ക് ഒരു ഗുണപാഠമാകുന്ന ഈ സംഭവകഥ ലോകത്തെ അിറയിക്കാൻ അവർ തീരുമാനിച്ചു. അതിനു പറ്റിയ, മാധ്യമം സിനിമ ആണെന്ന് മനസിലാക്കിയതോടെയാണ് കൃഷ്ണം പിറവിയെടുക്കുന്നത്. അക്ഷയ് കൃഷ്ണന്റെ ജീവിതകഥ അറിഞ്ഞ സംവിധായകനും കാമറാമാനുമായ ദിനേശ് ബാബു ചിത്രത്തിലെ നായകനായും അക്ഷയ് കൃഷ്ണനെ തീരുമാനിക്കുകയായിരുന്നു. ലോക സിനിമയിൽ തന്നെ ആദ്യമാണ് ഇത്തരമൊരു സംഭവം. സ്വന്തം ജീവിതകഥ സിനിമയായപ്പോൾ, അതിൽ നായകനായി അഭിനയിക്കാൻ ഭാഗ്യമുണ്ടായ ഒരേയൊരു നടനാണ് അക്ഷയ് കൃഷ്ണൻ.
അക്ഷയ്കൃഷ്ണന്റെ മാതാവ് മീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്, പഴയകാല നായിക ശാന്തികൃഷ്ണ വീണ്ടും മലയാള സിനിമയിലേക്ക് കടന്നുവരുന്നു. രണ്‍ജി പണിക്കർ, സായികുമാർ തുടങ്ങി ഒരു വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിർമിക്കുന്ന ഈ ചിത്രത്തിന്റെ അവസാനഘട്ട വർക്കുകൾ പുരോഗമിക്കുന്നു. ഗാനങ്ങൾ – സന്ധ്യ, സംഗീതം – ഹരി പ്രസാദ് ആർ., ആലാപനം – വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, ടിപ്പു, എഡിറ്റർ – സുന്ദർ രാജ്, പി. ആർ., കല – ബോബൻ, പ്രൊഡക്ഷൻ കണ്ട്രോളർ – രാജീവ് പെരുന്പാവൂർ, മേക്കപ്പ് – നരസിംഗമൂർത്തി, കോസ്റ്റ്യൂംസ് – നാഗരാജ്, കോറിയോഗ്രാഫി – സുജാത, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – പ്രദീപ് ജി. നായർ, അസോസിയേറ്റ് ഡയറക്ടർ – അരുണ്‍ ജി. കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ – ജ്യോതിഷ്, അഖിൽ, രാജീവ്, ജയശ്രീ, പി. ആർ. ഒ. – അയ്മനം സാജൻ, സ്റ്റിൽ – മോഹൻ സുരഭി. ഓണ്‍ലൈൻ പ്രൊമോട്ടർ – പ്ലുമെരിയ മൂവീസ്. അക്ഷയ്കൃഷ്ണൻ, രണ്‍ജിപണിക്കർ, സായികുമാർ, ഐശ്വര്യ, മമിത ബൈജു, ശാന്തികൃഷ്ണ, വിജയകുമാർ, ജോസ്, വി.കെ.പി., മുകുന്ദൻ, ശ്രീയാരമേശ്, ഗീതാവിജയൻ, എന്നിവർ അഭിനയിക്കുന്നു.
ഒരു സംഭവകഥയിലെ നായകനെ തന്നെ സിനിമയിലും നായകനായി അവതരിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായികരുതുന്നു- ദിനേശ് ബാബുവിന്റെ വാക്കുകൾ. ചിത്രത്തിനായി കാമറ ചലിപ്പിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്.
-അയ്മനം സാജൻ