ശരീരം നിറയെ പടർന്നു പിടിച്ച തീയുമായി റാംപിലെത്തി ശ്രദ്ധയാകർഷിച്ച് അക്ഷയ്കുമാർ. ആമസോണ്‍ പ്രൈംസീരിസിന്റെ ദ് എൻഡ് എന്ന പരമ്പയിലൂടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് അക്ഷയ് കുമാർ ഇതിന്റെ ഭാഗമായാണ് റാംപ് വാക്ക് സംഘടിപ്പിച്ചത്.
താരം, തീപടർന്ന സ്യൂട്ട് ധരിച്ച് റാംപ് വാക്ക് നടത്തുന്നതിന്റെ ദൃശ്യങ്ങൾ സ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ ഭാര്യ ട്വിങ്കിൾ ഖന്ന അൽപ്പം ദേഷ്യത്തിലാണ്. ഇത് ട്വിറ്ററിലൂടെ അവർ പ്രകടിപ്പിക്കുകയും ചെയ്തു.