തിരുവനന്തപുരം: എകെജി സെന്ററിനു നേരെ ആക്രമണം നടന്നിട്ട് രണ്ട ാഴ്ച പിന്നിട്ടു. ഇനിയും പ്രതിയെ പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു.
അക്രമിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലും പുരോഗതി ഉണ്ടായില്ല.
പരിഹാസം, വിമർശനം
പ്രതി സഞ്ചരിച്ച ഡിയോ സ്കൂട്ടർ ഉടമകളുടെ പേര് വിവരങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തുന്നെങ്കിലും ഇതുവരെയും യാതൊരു തെളിവും വിവരവും ലഭിച്ചിട്ടില്ല.
അക്രമിയെ പിടികൂടാൻ കഴിയാത്ത പോലീസിന്റെ കഴിവുകേടിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ പരിഹസിക്കുകയും വിമർശനം ഉന്നയിക്കുകയും ചെയ്യുന്നതു തുടരുകയാണ്.
അക്രമി സഞ്ചരിച്ച വാഹനത്തിന്റെ നന്പർ കൂടുതൽ കൃത്യതയോടെ സിസിടിവി കാമറ ദൃശ്യങ്ങളിൽ നിന്നു കണ്ടെത്താൻ പോലീസ് സി- ഡാക്കിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നുണ്ട ്.
എന്നാൽ, പുതിയ ഒരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നാടകമെന്ന്
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വപ്ന സുരേഷ് ആരോപണമുനയിൽ നിർത്തിയപ്പോൾ ശ്രദ്ധ തിരിച്ചുവിടാൻ സിപിഎം നടത്തിയ നാടകമാണ് എകെജി സെന്റർ ആക്രമണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അക്രമിയെ പോലീസ് പിടിക്കാത്തത് ചൂണ്ട ികാണിച്ചപ്പോൾ എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ പറഞ്ഞത് പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിനെ ഇതുവരെയും പോലീസിന് പിടികൂടാൻ ആയില്ലെന്ന വിചിത്രവാദമാണ് അദ്ദേഹം പറഞ്ഞത്.