ആലത്തൂർ: എരിമയൂർ കയറാംപാറയിൽ ജലാശയത്തിൽ മുങ്ങിതാഴ്ന്ന മൂന്നു മനുഷ്യ ജീവനുകൾ രക്ഷിച്ച എരിമയൂർ അരിയക്കോട് സുരേഷ് അംബിക ദന്പതികളുടെ ഇളയ മകനും എരിമയൂർ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ 15 കാരൻ അക്ഷയിന് ആലത്തൂർ ജനമൈത്രി പോലീസ് ഉപഹാരം നൽകി ആദരിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 3ന് തോട്ടിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികളിൽ ഒരാൾ മരിച്ചിരുന്നു.ബാക്കി മൂന്ന് പേരുടെ ജീവനാണ് ഈ മിടുക്കൻ രക്ഷിച്ചത്. ചടങ്ങിൽ ആലത്തൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.എൻ.ഉണ്ണികൃഷ്ണൻ മെമന്റോ നൽകി. എസ്ഐമാരായ ജീഷ് മോൻ വർഗീസ്, ഗിരീഷ് കുമാർ, ഫ്രാൻസിസ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ പ്രകാശ്, ബിജു, വാർഡ് മെന്പർമാരായ കൃഷ്ണമോഹൻ, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.