ശ്രദ്ധിക്കുക നാളെ അവധി..! വിവിധ ആവശ്യ ങ്ങൾ ഉന്നയിച്ച് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ നാ​ളെ അ​ട​ച്ചിടും; ആവശ്യങ്ങൾ അംഗീകരി ച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തും

akshyacentureതൃ​ശൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള​ത്തി​ലെ അ​ക്ഷ​യ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ് കേ​ന്ദ്ര​ങ്ങ​ൾ സ​ർ​വീ​സ് നി​ർത്തി​വ​ച്ച് നാ​ളെ സൂ​ച​നാ​സ​മ​രം ന​ട​ത്തു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഐ.​ടി. എം​പ്ലോയീ​സ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ആ​ധാ​ർ സ​ർ​വീ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക, ആ​ധാ​റി​നെ സ​ർ​വീ​സ് ടാ​ക്സ് പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക, സ​ർ​വീ​സ് ചാ​ർ​ജ് തു​ക അ​ത​തു മാ​സം നല്കുക, ആ​ധാ​ർ ഇ​ന​ത്തി​ൽ ഐ.​ടി. മി​ഷ​നു ല​ഭി​ച്ച പ​ണം അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ആ​വ​ശ്യ​ങ്ങ​ൾ.

പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി. ജ​യ​ൻ പ​റ​ഞ്ഞു. കെ.​കെ. ദീ​പ​ക്, പി.​ജി. ഗി​നി​ൽ, പി.​സി. ബി​ജു എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts