കൊല്ലങ്കോട്: പി.കെ. ഡി. യു.പി സ്കൂൾ ജംഗ്ഷൻ അക്ഷയ നഗർ വഴി ബസ് സ്റ്റാൻഡിൽ റോഡ് പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന സമയങ്ങളിൽ രോഗികളുമായി വരുന്ന ആംബുലൻസുകാർ ഉൾപ്പെടെ വാഹനങ്ങൾ ബസ് സ്റ്റാൻഡിലേക്കും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കും എളുപ്പത്തിലെത്താൻ ഈ ബൈപാസ് റോഡ് സൗകര്യപ്രദമാണ്.
റോഡിന്റെ അറ്റകുറ്റപണികൾ വർഷങ്ങളായും നടത്താതിരുന്നതിനാൽ ടാറും മെറ്റലും ഇളകി വലിയ ഗർ ത്തങ്ങൾ ഉണ്ടായിരിക്കുകയാണ്. ഇതു വഴി കാൽനടയാത്ര പോലും അപകടാവസ്ഥയിലാണുള്ളത്. ബസ് സ്റ്റാൻഡ് കോന്പൗണ്ടിലുള്ള ആയുർവേദ ആശുപത്രിയിലേക്ക് കാൽനടയായും ഓട്ടോയിലും പ്രായാധിക്യമുള്ളവർ സഞ്ചരിക്കുന്ന ബൈപാസ് റോഡാണിത്.
ഇരുചക്രവാഹനങ്ങൾ ഇടയ്ക്കിടെ ഗർത്തത്തിലിറങ്ങി മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേൽക്കാറുമുണ്ട്. പയിലൂർ, പനങ്ങാട്ടിരി, വട്ടേക്കാട്, കാച്ചാംകുറിശ്ശി ഭാഗങ്ങളിൽ നിന്നുമുള്ള വാഹന യാത്രികർക്ക് ടൗണിലെത്താതെ ബസ് സ്റ്റാൻഡ് ഉൗട്ടറ പാതയിലേക്ക് പോകാൻ ഏറെ സൗകര്യമുള്ളതാണ് അക്ഷയ നഗർറോഡ.