ധനസഹായവുമായി അക്ഷയ് കുമാർ

കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സി​നി​മാ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​തേ ത്തുട​ർ​ന്ന് സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന സി​നി​മ-​സീ​രി​യ​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ഹാ​യ​വു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​ർ.

സി​നി​മ-​സീ​രി​യ​ൽ ക​ലാ​കാ​ര​ന്മാ​രു​ടെ അ​സോ​സി​യേ​ഷ​ന് 45 ല​ക്ഷം രൂ​പ​യാ​ണ് അ​ക്ഷ​യ് കു​മാ​ർ കൈ​മാ​റി​യ​ത്. 1,500 സി​നി​മാ ടി​വി പ്ര​വ​ര്‍​ത്ത​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 3,000 രൂ​പ വീ​തം അ​ക്ഷ​യ്കു​മാ​ര്‍ അ​യ​ച്ചി​ട്ടു​ണ്ട്.

ഷൂ​ട്ടിം​ഗ് നി​ർ​ത്തി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സി​നി​മാ-സീ​രി​യ​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ആ​ണ് കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യ​ത്. ന​ട​ന്‍ അ​യൂ​ബ് ഖാ​ന്‍ ഇ​വ​രു​ടെ ദു​ര​വ​സ്ഥ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വി​രം അ​റി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ അ​ക്ഷ​യ് സ​ഹാ​യം എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​തി​നാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ട​ന​യ്ക്ക് ഇ​നി​യും സഹായം ചെയ്യാൻ​ ത​യ്യാ​റാ​ണെ​ന്ന് അ​ക്ഷ​യ് കു​മാ​ർ അ​റി​യി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment