തായ്ലൻഡിൽ തടവിലാക്കപ്പെട്ടിരുന്ന ബഹ്റിൻ-ഓസ്ട്രേലിയൻ ഫുട്ബോൾ താരമായ ഹക്കീം അൽ അറബിയെ ശക്തമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മോചിപ്പിക്കാൻ തീരുമാനമായി. ഹക്കീമിനെ കൈമാറണമെന്നുള്ള ആവശ്യം ബഹ്റിൻ പിൻവലിച്ചതോടെയാണിത്. ഹക്കീമിനെ തടവിലാക്കിയതിനെതിരേ ഫുട്ബോൾ താരങ്ങളായ ദിദിയർ ദ്രോഗ്ബ, ജെയ്മി വാർഡി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
ബഹ്റിൻ ദേശീയടീമംഗമായിരുന്നു ഹക്കീം. എന്നാൽ, 2011ൽ ബഹ്റിൻ അധികാരകൾക്കെതിരേയുണ്ടായ ബഹുജനപ്രക്ഷോഭത്തിനിടെ പോലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന കേസിൽ താരത്തെ അറിസ്റ്റ് ചെയ്തു. അത് കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ഹക്കീമിന്റെ ആരോപണം.
2014ൽ ഹക്കീം ഓസ്ട്രേലിയയിൽ അഭയം പ്രാപിച്ചു. എന്നാൽ, ഹക്കീമിന്റെ അഭാവത്തിലും താരത്തിന് പത്ത് വർഷത്തെ തടവുശിക്ഷ ബഹ്റിൻ വിധിച്ചു. കഴിഞ്ഞ നവംബറിൽ അവധി ആഘോഷിക്കാനെത്തിയ ഹക്കീമിനെ ഇന്റപോൾ പുറപ്പെടുവിച്ച ഉത്തരവിന്റെ ബലത്തിൽ തായ് അധികൃതർ അറസ്റ്റ് ചെയ്യുകയായിരുന്നു.