![](https://www.rashtradeepika.com/library/uploads/2020/11/romaithe.jpg)
യാത്രപോകാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. പുതിയ സ്ഥലം, ഭാഷ, സംസ്കാരം, ഭക്ഷണം, കാലാവസ്ഥ തുടങ്ങിയ പല കാര്യങ്ങളും യാത്രയിലൂടെ അനുഭവിക്കാൻ കഴിയും. ചിലർ ദിവസങ്ങളോളം യാത്ര ചെയ്യും.
ചിലരാകട്ടെ ഒരു സ്ഥലത്ത് തന്നെ ദിവസങ്ങളോളം താമസിക്കും. എന്നാൽ 86 മണിക്കൂറുകൊണ്ട്് 208 രാജ്യങ്ങൾ സന്ദർശിച്ച് റിക്കാർഡിട്ടിരിക്കുകയാണ് ഒരു യുവതി. ഡോ. ഖവ്ല അല്‍ റൊമെയ്തിയാണ് റിക്കാര്‍ഡിന് ഉടമായിയിരിക്കുന്നത്.
മൂന്നു ദിവസവും 14 മണിക്കൂറും 46 മിനിറ്റും 48 സെക്കന്‍ഡും സമയമെടുത്താണ് ലോകത്തെ ഏഴു ഭൂഖണ്ഡങ്ങളും ഇവര്‍ സന്ദർശിച്ചത്. ഒറ്റയ്ക്കായിരുന്നു ഇവരുടെ യാത്ര.
ഈ വര്‍ഷം ഫെബ്രുവരി 13 നാണ് അൽ റൊമെയ്തിയുടെ യാത്ര അവസാനിച്ചത്. 200 രാജ്യങ്ങളില്നിന്നെങ്കിലുമുള്ളവര് യുഎഇയിലുണ്ട്. അവരുടെയൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കണം എന്നത് എന്റെ മോഹമായിരുന്നു.
ഓരോ രാജ്യക്കാരുടെയും ജീവിതരീതിയും സംസ്കാരവും മനസിലാക്കുക എന്നതും. അതീവ ദുഷ്കരമായിരുന്നു യാത്ര. – അല്‍ റൊമെയ്തി പറയുന്നു.
ഞാന്‍ പല തവണ ഈ വിചിത്രമായ ശ്രമത്തില്‍നിന്ന് പിന്മാറണമെന്ന് ശരിക്കും ആഗ്രഹിച്ചു. എങ്ങനെയെങ്കിലും വീട്ടില്‍ തിരിച്ചെത്തണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ അവസാനത്തെ ലക്ഷ്യം എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു.
ഗിന്നസ് റിക്കോര്‍ഡ് ലഭിക്കുകയെന്നത് എനിക്കും എന്റെ രാജ്യത്തിനുമുള്ള വലിയ അംഗീകാരമാണ്. എനിക്ക് കിട്ടിയ അംഗീകാരം എന്റെ രാജ്യത്തിനും സമൂഹത്തിനും ഞാന്‍ സമര്‍പ്പിക്കുന്നു. അല്‍ റൊമെയ്തി പറയുന്നു.
92 മണിക്കൂറും നാല് മിനിറ്റും 19 സെൻഡും സമയമെടുത്ത് യാത്ര ചെയ്ത ജൂലി-കാസി എന്നിവരുടെ റിക്കാർഡാണ് റൊമെയ്തി തകർത്തത്.