സംവിധായകൻ എ.എൽ.വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിനിയായ ഡോക്ടർ ഐശ്വര്യയാണ് വധു. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
നടി അമല പോളായിരുന്നു വിജയിയുടെ ആദ്യ ഭാര്യ. 2014-ൽ വിവാഹിതരായ ഇരുവരും 2017-ൽ വേർപിരിഞ്ഞു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹബന്ധം അവസാനിപ്പിച്ചത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന സിനിമയുടെ തിരക്കിലാണ് നിലവിൽ വിജയ്.