കോഴിക്കോട്: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്റെ കുടുംബാംഗങ്ങൾ. മാവോയിസ്റ്റ് ബന്ധമെന്നത് പോലീസിന്റെ കള്ളക്കഥയാണെന്ന് അലന്റെ അമ്മ സബിത മഠത്തിൽ പറഞ്ഞു.
15 വയസ് മുതൽ മകനെ നിരീക്ഷിക്കുന്നതായി പോലീസ് പറയുന്നു. അന്ന് മുതൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പോലീസ് ഭാഷ്യം. എങ്കിൽ തിരുത്താനായി എന്തുകൊണ്ട് രക്ഷിതാക്കളെ അറിയിച്ചില്ലെന്നും സബിത ചോദിക്കുന്നു.
ജില്ലാ കോടതിയിൽനിന്നും ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും സബിത പറഞ്ഞു. നിയമസഹായം നൽകുന്നത് സിപിഎമ്മാണെന്നും അവർ കൂട്ടിച്ചേർത്തു.