കുളത്തൂപ്പുഴ: കുളത്തുപ്പുഴ സർക്കാർഅശുപത്രിയിൽ കൊണ്ടുവന്ന അവശനായ രോഗിയെ അവിടെ നിന്നു താലുക്ക് ആശുപത്രിയിൽലെത്തിക്കാൻ ആംബുലൻസ് വിട്ടുനൽകിയില്ല. ചികിത്സ കിട്ടാതെ രോഗി മരിച്ചു.കുളത്തൂപ്പുഴ ആർ.പി.എൽ ഒൺ എ കോളനിയിൽ താമസിക്കുന്ന അളകൻ(78) ആണ് മരിച്ചത്.
വീട്ടിനുളളിൽ അവശനായി കിടന്ന അളകനെ ഉച്ചയോടെ ബന്ധുക്കൾ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായും വിഷം ഉളളിൽ ചെന്നിട്ടുണ്ടെന്നു സംശയം പ്രകടിപ്പിച്ച ഡോക്ടർ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.എന്നാൽ ആശുപത്രി മുറ്റത്തുണ്ടായിരുന്ന 108ആംബുലൻസ് സേവനം ആവശ്യപ്പെട്ടെങ്കിലും വിട്ടുനൽകാൻ തയാറായില്ലന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
തുടർന്ന് ഓട്ടോറിക്ഷയിൽ ഏറെ വൈകി പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി .അവിടെ നിന്നും ആംബുലൻസ് തരപ്പെടുത്തിതിരുവനന്തപുരം മെഡിക്കൽ കോളേജ്ആശുപത്രിയിലേക്കുളള കൊണ്ടുപോകുന്നതിനിടയിൽ വഴിമധ്യേമരിച്ചു.കുളത്തൂപ്പുഴസർക്കാർ ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.കുളത്തൂപ്പുഴ പോലീസ് കേസെടുത്തു ഭാര്യ:രാമായി.മക്കൾ:നടരാജ്,യോഗേശ്വരൻ