പെരിങ്ങോം: കാങ്കോല്‍ ആലക്കാട്ട് കഴിഞ്ഞദിവസമുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ചത്ത നായയുടെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്തു. കിണറ്റില്‍നിന്നു ഫയര്‍ഫോഴ്സിനെ ഉപയോഗിച്ച് കരയ്ക്കുകയറ്റിയ നായയുടെ ജഡമാണ് പോലീസിന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം നാലോടെയായിരുന്നു കാങ്കോല്‍ ആലക്കാട്ട് സ്ഫോടനമുണ്ടായത്. സമീപത്തെ ബിജുവിന്റെ വീട്ടില്‍നിന്നും റോഡിലേക്ക് വന്ന നായ കടിച്ചെടുത്ത ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അനുമാനം.
സ്ഫോടന ശബ്ദം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പെരിങ്ങോം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തുമ്പോള്‍ ചത്ത നായയുടെ ശരീരഭാഗങ്ങള്‍ സമീപത്തെ കാടുനിറഞ്ഞ പ്രദേശത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ നിക്ഷേപിച്ച നിലയിലായിരുന്നു. ഈ സംഭവത്തില്‍ മനുഷ്യജീവന് ആപത്തുണ്ടാകുന്ന രീതിയില്‍ നാടന്‍ ബോംബ് കൈകാര്യം ചെയ്തുവെന്ന കുറ്റത്തിന് ആര്‍എസ്എസ് പ്രവര്ത്തകന് ആലക്കാട്ടെ കെ.എം. ബിജുവിനെതിരേ സ്ഫോടക വസ്തു കൈകാര്യ നിയമപ്രകാരം പെരിങ്ങോം പോലീസ് കേസെടുത്തിരുന്നു.നായയുടെ ജഡം ഇയാള്‍തന്നെയാണ് തെളിവ് നശിപ്പിക്കുന്നതിനായി മറവ് ചെയ്തതാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.