കൊടകര: മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസില്‍ ഫയലുകള്‍ സൂക്ഷിക്കാന്‍ സംവിധാനമില്ലാത്തത് ദുരിതമായി.ഓഫീസിനായി വലിയ മുറി അനുവദിച്ചിട്ടുണ്ടെങ്കിലും ഫയലുകള്‍ സൂക്ഷിക്കാന്‍ അലമാരകള്‍ ഇല്ലാത്തതിനാല്‍ മുറിയുടെ മൂലയില്‍ തറയിലാണ് ഇവ സൂക്ഷിക്കുന്നത്.
നികുതി ഇനത്തിലും മറ്റും പൊതു ജനങ്ങള്‍ വില്ലേജോഫീസില്‍ അടക്കുന്ന പണവും സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനമില്ല.
നേരത്തെ വില്ലേജോഫീസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മിച്ചത്. സിവില്‍ സ്റ്റേഷന് നിര്‍മാണത്തിനായി വില്ലേജ് ഓഫീസ് മേല്‍പ്പാലം ജംഗ്ഷനിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.ഒന്നരവര്‍ഷത്തോളം അവിടെ പ്രവര്‍ത്തിച്ച വില്ലേജ് ഓഫീസ് ഒരു മാസം മുമ്പാണ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറി പ്രവര്‍ത്തനം തുടങ്ങിയത്.