കൊല്ലങ്കോട്: ആലന്പള്ളം നിലന്പതിപ്പാലം തകർന്ന് പതിനഞ്ചു മാസം കഴിഞ്ഞും ശരിപ്പെടുത്താത്തതിൽ നാട്ടുകാരുടെ പ്രതി ഷേധം ശക്തം. 2018 ഓഗസ്റ്റിലുണ്ടായ പ്രളയജലത്തിലാണ് നിലന്പതി പാലത്തിന്റ മധ്യ ഭാഗം തകർന്നത്. ഇതോടെ ഈ പാലം വഴിയുള്ള ബസ് ഉൾപ്പെടെ ഗതാഗതം സ്തംഭിച്ചു. നാമമാത്രമായി ഇരുചക്രവാഹനങ്ങൾ മാത്രമാണ് പാലത്തിലൂടെസഞ്ചരിക്കുന്നതും. ഇതും അപകട ഭീഷണിയിലാണ്.
ഗതാഗതം നിലച്ചതോടെ ഉൗട്ടറ, കോവിലകംമൊക്ക് എന്നിവിടങ്ങളിലേക്ക് രണ്ടു കിലോമീറ്ററോളം നടന്നു പോവേണ്ടതായി വരുന്നു. സ്കൂൾ വിദ്യാർത്ഥികളുമായി വരുന്ന വാഹനങ്ങൾ കൊല്ലങ്കോട് വഴി മൂന്നു കിലോമീറ്റർ അധികദൂരം സഞ്ചരിക്കേണ്ടി വരുന്നു. 2019 ഓഗസ്റ്റിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി അധികതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് പാലത്തിറീത്തു വെച്ച് സമരം നടത്തി.
പാലം അനുദിനം ഉപയോഗശൂന്യമായി വരികയാണെന്ന ആരോപണം വർധിച്ചു വരികയാണ്. കൊല്ലങ്കോട് ടൗണിൽ ഗതാകുരുക്ക് മുറുകുന്നതിനാൽ പനങ്ങാട്ടിരി, പയിലൂർ, വട്ടേക്കാട്, കരിങ്കുളം ,എലവഞ്ചേരി ഭാഗത്തുള്ളവർ പാലക്കാട് പുതുനഗരം ഭാഗത്തേക്ക് ദൂരക്കുറവു കാരണം ആലന്പള്ളം വഴിയാണ് സഞ്ചരിച്ചിരുന്നത്. എന്നാൽ പതിനഞ്ചു മാസത്തോളമായി പാലം അപകടത്തിലായതിനാൽ കൊല്ലങ്കോട് ടൗണ്‍ വഴിയാണ് സഞ്ചാരം.
കൊല്ലങ്കോട് വടവന്നൂർ പഞ്ചായത്ത് പരിധിയിൽപ്പെടുന്നതാണ് ഉൗട്ടറകോവിലകംമൊക്ക് റോഡ്, പാലത്തിലുണ്ടായ ഗർത്തത്തിൽ മെറ്റൽ നിരത്തിയതിനാൽ ഇരുചക്ര- മുച്ചക്ര വാഹനങ്ങൾ സഞ്ചരിക്കുന്നതും അപകട ഭീഷണിയിലാണ്. പാലം നിർമാണം ഉടൻ പൂർത്തി യാക്കേണ്ടതുണ്ട്.