മണലിന് താഴെ അപടം നിറച്ച ചെളിക്കുണ്ടുമായി മണിമലയാർ; മല്ലപ്പള്ളി കടവിൽ കുളിക്കുന്നതിനിടെ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​ക്കു​വേ​ണ്ടി തെ​ര​ച്ചി​ല്‍ തുടരുന്നു


മ​ല്ല​പ്പ​ള്ളി: മു​ന്‍​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് മ​ണി​മ​ല​യാ​റ്റി​ലെ ക​ട​വു​ക​ള്‍ അ​പ​ക​ട​ക്ക​യ​ങ്ങ​ളാ​ണ്. ന​ദി​യു​ടെ അ​ടി​ത്ത​ട്ട് ചെ​ളി കാ​ര​ണം താ​ഴ്ന്നു കി​ട​ക്കു​ന്ന​തി​നാ​ല്‍ മേ​ല്‍​പ്പ​ര​പ്പ് മ​ണ​ലാ​ണെ​ന്നു ധ​രി​ച്ച് ച​വി​ട്ടി​യാ​ല്‍ താ​ഴ്ന്നു പോ​കും. ഇ​തി​നോ​ട​കം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ മ​ണി​മ​ല​യാ​റ്റി​ലെ വി​വി​ധ ക​ട​വു​ക​ളി​ല്‍ സം​ഭ​വി​ച്ചു ക​ഴി​ഞ്ഞു.

നി​ര​വ​ധി​പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. ഇ​ന്ന​ലെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം മ​ണി​മ​ല​യാ​റ്റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. കൈ​പ്പ​റ്റ ആ​ലു​ങ്ക​ല്‍ മാ​ത്യു ഐ​പ്പി​ന്‍റെ (സ​ജി) മ​ക​ന്‍ അ​ല​നെ (15)യാ​ണ് കാ​ണാ​താ​യ​ത്.

മ​ല്ല​പ്പ​ള്ളി ചേ​ല​യ്ക്കാ​പ്പ​ള്ളി​ല്‍ ക​ട​വി​ലാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ ആ​റു​പേ​ര്‍​ക്കൊ​പ്പ​മാ​ണ് അ​ല​ന്‍ കു​ളി​ക്കാ​നെ​ത്തി​യ​ത്. ന​ദി​യി​ല്‍​പെ​ട്ട അ​ല​നെ ര​ക്ഷി​ക്കാ​ന്‍ ര​ണ്ടു​പേ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഫ​യ​ര്‍​ഫോ​ഴ്‌​സ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം​വ​രെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​ന്നു​ രാ​വി​ലെ തെ​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​രും രം​ഗ​ത്തു​ണ്ട്. മ​ല്ല​പ്പ​ള്ളി മാ​ര്‍ ഡ​യ​നീ​ഷ്യ​സ് സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു.

Related posts

Leave a Comment