ഇവിടുത്തെ സിസ്റ്റം എന്നെ ഇങ്ങനെയാക്കി;അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചു; അലൻ ഷുഹൈബ് ആശുപത്രിയിൽ

പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ലെ പ്ര​തി നി​യ​മ വി​ദ്യാ​ർ​ഥി അ​ല​ൻ ഷു​ഹൈ​ബ് ആ​ശു​പ​ത്രി​യി​ൽ. ഉ​റ​ക്ക​ഗു​ളി​ക അ​മി​ത അ​ള​വി​ൽ ക​ഴി​ച്ച നി​ല​യി​ൽ അ​ല​നെ ഫ്ലാ​റ്റി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ള​ത്തെ ഇ​ട​ത്ത​റ​യി​ലു​ള്ള ഫ്ലാ​റ്റി​ലാ​ണ് അ​ല​നെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഏ​ക​ദേ​ശം മു​പ്പ​ത് ഗു​ളി​ക​യോ​ളം അ​ല​ൻ ക​ഴി​ച്ച​താ​യി പോ​ലീ​സ് പ‌​റ​ഞ്ഞു.

ആ​ത്മ​ഹ​ത്യ ശ്ര​മ​മെ​ന്നാ​ണ് സൂ​ച​ന. ഭ​ര​ണ​കൂ​ടം വേ​ട്ട​യാ​ടു​ന്നു ഇ​വി​ടു​ത്തെ സി​സ്റ്റ​മാ​ണ് എ​ന്നെ ഇ​ങ്ങ​നെ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ‌കു​റി​പ്പ് എ​ഴു​തി വെ​ച്ചി​ട്ടാ​ണ് അ​ല​ൻ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

അ​ല​ൻ ഷു​ഹൈ​ബി​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. അ​ല​ന്‍റെ മൊ​ഴി എ​ടു​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

പ​ന്തീ​രാ​ങ്കാ​വ് യു.​എ.​പി.​എ കേ​സി​ൽ നി​ല​വി​ൽ വി​ചാ​ര​ണ നേ​രി​ട്ട് കൊ​ണ്ടി​രി​ക്കു​ന്ന പ്ര​തി​യാ​ണ് അ​ല​ൻ ഷു​ഹെെ​ബ്. കേ​സി​ന്‍റെ വി​ചാ​ര​ണ നീ​ണ്ടു പോ​യാ​ൽ അ​ത് ത​ന്‍റെ പ​ഠ​ന​ത്തെ ബാ‌​ധി​ക്കു​മെ​ന്ന് അ​ല​ൻ പ​റ​ഞ്ഞ​താ​യി സു​ഹൃ​ത്തു​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment