പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത് സം​വി​ധാ​യ​ക​ന്‍റെ മി​ടു​ക്ക് ; അലൻസിയർ ആഗ്രഹിച്ചത്…


ഇ​ത്ത​വ​ണ​ത്തെ പു​ര​സ്കാ​രം അ​ർ​ഹ​ത​പ്പെ​ട്ട​ത് മ​മ്മൂ​ക്ക​യ്ക്ക് ആ​ണെ​ന്ന ന​ല്ല ബോ​ധ്യം എ​നി​ക്കു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍ ക​ഴി​ഞ്ഞ ദി​വ​സം വി​ളി​ച്ച​പ്പോ​ള്‍ ഇ​ത്ത​വ​ണ എ​നി​ക്ക് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത്.

എ​നി​ക്ക് ത​ന്നാ​ല്‍ ഞാ​ന്‍ വാ​ങ്ങി​ക്കി​ല്ലാ​യി​രു​ന്നു. ത​ന്നാ​ല്‍ ത​ന്നെ ആ ​അ​വാ​ർ​ഡ് ഞാ​ന്‍ മ​മ്മൂ​ട്ടി​ക്ക് കൊ​ടു​ക്കു​മെ​ന്നും പ​റ​ഞ്ഞു. പ്ര​ത്യേ​കം പ​രാ​മ​ർ​ശം എ​ന്ന് പ​റ​യു​ന്ന​തും വെ​റു​തെ​യ​ല്ല, എ​വി​ടെ​യോ എ​ന്തൊ​ക്കെ​യോ ഉ​ണ്ടെ​ന്ന് ആ ​ജൂ​റി​മാ​ർ​ക്കും തോ​ന്നി​യ​തു​കൊ​ണ്ടാ​ണ്.

അ​പ്പ​ന്‍ എ​ന്ന സി​നി​മ സം​വി​ധാ​യ​ക​ൻ മ​ജു​വി​ന്‍റെ മി​ടു​ക്കാ​ണ്. എ​നി​ക്ക് കി​ട്ടി​യ ഈ ​ബ​ഹു​മ​തി സ​മ​ർ​പ്പി​ക്കു​ന്ന​ത് മ​ജു​വി​നും കൂ​ടെ വ​ർ​ക്ക് ചെ​യ്ത​വ​ർ​ക്കു​മാ​ണ്.

അ​വ​രു​ടെ മി​ടു​ക്കാ​ണ് എ​ന്നെ ഈ ​പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. അ​വ​ർ ഇ​ല്ലെ​ങ്കി​ല്‍ ഞാ​നി​ല്ല. അ​വ​ർ​ക്കെ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​ണ് ഞാ​ന്‍ പ്രാ​ർ​ഥി​ച്ച​ത്. മ​ജു​വും അം​ഗീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. – അ​ല​ന്‍​സി​യ​ർ

Related posts

Leave a Comment