പെൺപ്രതിമ തന്നു പ്രലോഭിപ്പിക്കരുത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തില്‍ വിവാദ പരാമര്‍ശവുമായി നടന് അലന്‍സിയര്‍.
പ്രത്യേക ജൂറി പുരസ്കാരം കിട്ടുന്നവര്‍ക്ക് സ്വര്‍ണം പൂശിയ ശില്പം നല്‍കണമെന്നുമാണ് അലൻസിയർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം വേദിയിൽ പറഞ്ഞത്.
2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം അലന്‍സിയറിന് ലഭിച്ചിരുന്നു.
പ്രത്യേക ജൂറി പരാമര്‍ശം നല്കി അപമാനിക്കരുതെന്നും 25000 രൂപ നൽകി തങ്ങളെ അപമാനിക്കരുതെന്നും ആണ്രൂപമുള്ള ശില്പം ഏറ്റുവാങ്ങുന്നതിന്റെ അന്ന് അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.
“നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്പെഷല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്.
ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും. അലന്‍സിയര്‍ പറഞ്ഞു.
2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാര വിതരണം നിര്‍വഹിച്ചത്.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ 2022ലെ ചലച്ചിത്ര അവാര്‍ഡിന്റെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു.
പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കിയായിരുന്നു പുസ്തക പ്രകാശനം.