കാസര്‍ഗോഡ്: ശവതുല്യമായ മൗനം അപകടമാണെന്ന് ചലച്ചിത്രതാരം അലന്‍സിയര്‍. എസ്എഫ്‌ഐ ജില്ലാ വിദ്യാര്‍ഥിനി ക്യാമ്പ് ചെന്നിക്കരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസം രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് അന്വേഷിക്കുന്നതിനെതിരെയാണ് താന്‍ കാസര്‍ഗോട്ട് നാടകത്തിലൂടെ പ്രതികരിച്ചത്. ഭരണകൂടം സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കിയിരിക്കുകയാണ്.
താന്‍ അധ്വാനിച്ച പണം ചെലവഴിക്കാന്‍ ഭരണകൂടത്തിന്റെ അനുമതി വേണമെന്നത് ഭീകരതയാണ്. ബഹുസ്വരതയുടെ നാട് ഏകസ്വരത്തിലേക്ക് നീങ്ങുകയാണ്. ഇത് സ്വേഛാധിപത്യത്തിലേക്ക് നയിക്കും. പുതിയ തലമുറ വലിയ അപകടത്തിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മീര ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ബി.വൈശാഖ്, കെ.മഹേഷ്, സചിത റൈ, അന്പിളി, ശ്രീലക്ഷ്മി, കെ.ദിനേശന്‍, കെ.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.