തിരുവനന്തപുരം: നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് നടൻ അലൻസിയർ ഡിജിപിക്ക് പരാതി നൽകി. വട്ടിയൂർകാവിൽ ബിജെപിക്ക് സിപിഎം വോട്ടുമറിക്കുമെന്ന് തന്റെ പേരിൽ വാട്സ് ആപ്പിലൂടെയും ഫേസ് ബുക്കിലൂടെയും പ്രചരിപ്പിക്കുന്നതിനെതിരേയാണ് പരാതി നൽകിയത്.
തന്നെ വ്യക്തിപരമായി ആക്ഷേപിക്കാനും തൊഴിലിനെ തകർക്കാനും നടക്കുന്ന വ്യാജ പ്രചാരകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയതായി നടൻ അലൻസിയർ പത്രസമ്മേളനത്തിൽ അറിയിച്ചു.