ആഭാസം സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ തന്നോട് ആഭാസം കാട്ടിയെന്ന ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ് എത്തിയത് വലിയ ചർച്ചയായിരുന്നു. ഹോളിവുഡിൽ നിന്നും തുടങ്ങിവെച്ച മീടു ആരോപണം ഇങ്ങ് മലയാള സിനിമ മേഖലയിലും ഉയർന്നതോടെ ഇത് സമൂഹത്തിൽ വലിയ ചർച്ചയായിരുന്നു.അന്ന് സംഭവിച്ച ആരോപണത്തെക്കുറിച്ച് നടൻ അലൻസിയർ ഒരു മലയാള ടിവി ചാനലിന് നൽകിയ അഭിമുഖയത്തിൽ പറയുന്നതിങ്ങനെ…
ചില നേരങ്ങളിൽ തന്റെ പെരുമാറ്റം കൈവിട്ട് പോകാറുണ്ട്. അത് സ്ത്രീകളോട് മാത്രമല്ല പുരുഷന്മാരോടും ഇത്തരത്തിലുണ്ടാകാറുണ്ട്. നടി ഗീതാ ഗോപിനാഥിനോട് തനിയ്ക്ക് ഒരു പരാതിയുമില്ല. എന്റെ പെരുമാറ്റം മോശമായി പോയി എന്ന് തോന്നിയപ്പോൾ തന്നെ അവരോട് മാപ്പ് പറഞ്ഞു.
പരസ്യമായി മാപ്പ് പറയാൻ ആവശ്യപ്പെട്ടപ്പോൾ വളരെ സത്യസന്ധമായി തന്നെ അവരോട് മാപ്പ് പറയുകയായിരുന്നു. ആ കുട്ടിയ്ക്ക് ഫീൽ ചെയ്തത് പോലെയൊന്നുമല്ല താൻ ഉദ്യേശിച്ചതെന്നും താരം കൂട്ടിച്ചേർത്തു.ഒപ്പം അദ്ദേഹം ചാനലിന് നൽകിയ അഭിമുഖ്യത്തിൽ പറഞ്ഞ മറ്റൊരു കാര്യം ശ്രദ്ധേയമാകുയാണ്.
മലയാള സിനിമയിലെ പീഡകൻ എന്ന ഒന്നാം സ്ഥാനപ്പേര് ചാർത്തിക്കിട്ടിയ ഒരു സ്വഭാവ നടൻ. സത്യസന്ധമായി ആരെങ്കിലും എന്തെങ്കിലുമൊക്കെ തുറന്നു പറയാൻ ആർജവം കാണിച്ചിരുന്നുവെങ്കിൽ, അലൻസിയർ പറയുന്നു. തനിക്കൊരു പ്രശ്നമുണ്ടായപ്പോൾ കൂടെ നിന്നവരെല്ലാം കൈയൊഴിഞ്ഞു.ചിലരുടെ മൗനം തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും താരം കൂട്ടിചേർത്തു.