കൊല്ലം: ആലപ്പാട് കരിമണൽ ഖനന വിഷയത്തിൽ വിചിത്ര നിലപാടുമായി ഇടത് എംഎൽഎ ആർ.രാമചന്ദ്രൻ. ആലപ്പാട്ട് മേഖലയിൽ കര നഷ്ടമായത് ഖനനം മൂലമല്ലെന്നാണ് എംഎൽഎയുടെ വാദം. കഴിഞ്ഞ ദിവസങ്ങളിലും മന്ത്രിമാരുൾപ്പെടെ ചില ഇടത് നേതാക്കൾ ഖനനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.
ആലപ്പാട് വിഷയമുയർത്തി പൊതുമേഖലക്കെതിരെ നടക്കുന്ന നീക്കം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മയും കരിമണൽ നാടിന്റെ സ്വത്താണെന്നും അത് ഉപയോഗിക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രി ഇ.പി.ജയരാജനും അഭിപ്രായപ്പെട്ടിരുന്നു.
ഈ അഭിപ്രായങ്ങൾ പരക്കെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഭരണകക്ഷി എംഎൽഎയുടെ അഭിപ്രായപ്രകടനം.